തിരുവനന്തപുരം കോവിഡ് സോണ്‍ ഒന്നില്‍ വിപുലമായ പ്രതിരോധ നടപടികള്‍: അവശ്യസാധനങ്ങളുമായി സഞ്ചരിക്കുന്ന വില്പനശാലകള്‍
24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു
ഇടവ മുതല്‍ പെരുമാതുറ വരെയുള്ള കോവിഡ് കണ്ടൈന്‍മെന്റ് സോണ്‍ ഒന്നില്‍ രോഗവ്യാപനം തടയുന്നതിന് വിപുലമായ നടപടികള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി വര്‍ക്കാല ഗസ്റ്റ് ഹൗസില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നിതിന് ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമൂമായി ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍- 0470 2602224.
ജനങ്ങള്‍ പരമാവധി വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയുന്നതിന് സൗകര്യമൊരുക്കുന്നതിനായി അവശ്യസാധനങ്ങളും സേവനങ്ങളും സോണിന്റെ എല്ലാ ഭാഗത്തും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുന്നതിന് കണ്‍േട്രാള്‍ റൂമില്‍ ഇന്‍്സിഡന്റ്് കമാന്‍ഡര്‍മാരായ യു.വി.ജോസ്, എസ്. ഹരികിഷോര്‍, തിരുവനന്തപുരം ആര്‍.ഡി.ഒ ജോണ്‍ സാമുവല്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു.
റവന്യൂ, ആരോഗ്യം, പോലീസ്, പൊതുവിതരണം, പഞ്ചായത്ത്, മുനിസിപ്പാലിറ്റി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
അവശ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ സോണിലെ എല്ലാ പ്രദേശങ്ങളിലും സിവില്‍ സപ്ലൈസ്, ഹോര്‍ട്ടികോര്‍പ്പ്, കെപ്കോ തുടങ്ങിയവയുടെ സഞ്ചരിക്കുന്ന വില്പന കേന്ദ്രങ്ങള്‍ എത്തും. തിക്കും തിരക്കും ഒഴിവാക്കുന്നതിനായി കൃത്യമായ ഷെഡ്യൂല്‍ നിശ്ചയിച്ചാണ് വില്പനശാലകള്‍ സഞ്ചരിക്കുന്നത്. സോണിലെ എല്ലാ റേഷന്‍ കടകളിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിതരണം ചെയ്യുന്ന സൗജന്യ ധാന്യങ്ങളടക്കമുള്ളവ സുഗമമായി ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കും.
കോവിഡിന് പുറമെയുള്ള രോഗങ്ങളുടെ ചികിത്സ പരമാവധി വീടുകളില്‍ ലഭ്യമാക്കാന്‍ ടെലിമെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ ആശാ വര്‍ക്കര്‍മാരുടെയും അങ്കണവാടി ജീവനക്കാരുടെയും സഹായത്തോടെ ജീവന്‍രക്ഷാ മരുന്നുകള്‍ വീടുകളില്‍ എത്തിക്കും.രോഗവ്യാപനം തടയുന്നതിന് സാമൂഹിക അകലമടക്കമുള്ള മുന്‍കരുതലുകള്‍ ഉറപ്പുവരുത്തുന്നതിനായി വിപുലമായ ബോധവത്ക്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പഞ്ചായത്ത് ഭാരവാഹികള്‍, മത-സാമുദായിക നേതാക്കന്‍മാര്‍ തുടങ്ങിയവര്‍ ശ്രദ്ധിക്കണമെന്നും ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ അഭ്യര്‍ഥിച്ചു.
പരമാവധി താത്ക്കാലിക കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ സോണിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിക്കുന്നതിന് ദ്രുതഗതിയില്‍ നടപടി പുരോഗമിക്കുകയാണ്. പത്തോളം കേന്ദ്രങ്ങള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. 600ലേറെ കിടക്കകള്‍ ഇവിടെ ഒരുക്കാന്‍ സാധിക്കും. കൂടുതല്‍ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ നടപടി തുടരുകയാണ്. കൂടുതല്‍ കോവിഡ് പരിശോധന നടത്തുന്നതിനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇന്‍സിനഡന്റ് കമാന്റര്‍മാര്‍ ചിറയിന്‍കീഴ് എം.എല്‍.എ യും ഡെപ്യൂട്ടി സ്പീക്കറുമായ പി.ശശി, വര്‍ക്കല എം.എല്‍.എ വി.ജോയി എന്നിവരുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ സ്വരൂപിച്ചു.സോണിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തിനങ്ങളില്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിന് നഗരസഭ, പഞ്ചായത്ത് ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. വര്‍ക്കല മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്ദു ഹരിദാസ്, വക്കം പഞ്ചായത്ത് പ്രസിഡന്റ് വേണു.ജി.എസ്, ഇടവ പഞ്ചായത്ത് പ്രസിഡന്റ് സുനിത.എസ്.ബാബു, വെട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അസിന്‍ ഹുസൈന്‍, കടയ്ക്കാവൂര്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.തൃദീപ്കുമാര്‍, ഡെപ്യൂട്ടി സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ.എ.സമീന്‍ഷാ എന്നിവര്‍ പങ്കെടുത്തു.
മേഖലയിലെ വിവിധ മതസാമൂഹിക നേതാക്കളുമായും രോഗപ്രതിരോധ നടപടികളെകുറിച്ച് ആശയവിനിമയം നടത്തി. ഫാ.സബാസ് ഇഗ്നേഷ്യസ്, ഫാ.ജോസഫ് ബാസ്‌കര്‍, ഫാ.പ്രദീപ് ജോസഫ്, ഫാ.ബിനു അലക്സ് (അഞ്ചുതെങ്ങ്), പാലക്കര ക്ഷേത്രം പ്രസിഡന്റ് റോയ് ആര്‍, ഫാ.സിറിയക്ക് കാനായില്‍ ഇടവ, ഇടവ മുസ്ലിം ജമാഅത്ത് സെക്രട്ടറി നസിറുദ്ദീന്‍, ചിലക്കൂര്‍ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ദാവൂദ്.എ, ഫസിലൂദ്ദീന്‍ (വെട്ടൂര്‍ ഹിദായത്തുല്‍ ഇസ്ലാം മഹല്‍)), ഷിബു (വെട്ടൂര്‍ മങ്ങാട് ദേവിക്ഷേത്രം), ദീപന്‍ ഘോഷ് (പരപ്പന്‍വിളാകം ദേവി ക്ഷേത്രം), ഓടയം വലിയപള്ളി ജമാഅത്ത് സെക്രട്ടറി എ.ബദറുദ്ദീന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
സോണ്‍ ഒന്നിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന വില്പനശാലകള്‍ എത്തിച്ചേരുന്ന സമയക്രമം ചുവടെ:
സപ്ലൈകോ - ചൊവ്വ മുതല്‍ ശനി വരെ
രാവിലെ
10.30 വെറ്റക്കട
10.45 ഇടവ ഹെല്‍ത്ത് സെന്റര്‍
11.00 വെണ്‍കുളം മരക്കടമുക്ക്
11.15 മാന്തറ ക്ഷേത്രം
11.30 മാന്തറ സംഘം മുക്ക്
11.45 ഓടയം ജംഗ്ഷന്‍
12.00 ചിലക്കൂര്‍ വള്ളക്കടവ് ജംഗ്ഷന്‍
12.15 ഫിഷര്‍മാന്‍ കോളനി
12.30 ചുമടുതാങ്ങി
12.45 താഴേ വെട്ടൂര്‍
01.00 റാത്തിക്കല്‍
01.15 മാമ്പള്ളി
01.30 അഞ്ചുതെങ്ങ്
02.00 സുനാമി കോളനി
കെപ്കോ - ചൊവ്വ
09.00 കടയ്ക്കാവൂര്‍
09.30 അഞ്ചുതെങ്ങ്
ഹോര്‍ട്ടികോര്‍പ്പ് - ചൊവ്വ മുതല്‍ ശനി വരെ
09.00 അഞ്ചുതെങ്ങ്
09.30 കടയ്ക്കാവൂര്‍