All News

post

പ്രവാസികളെ കൊണ്ടുവരുന്നതില്‍ കേരളത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ശ്ലാഘനീയം: വിദേശകാര്യ...

25th of June 2020

പ്രവാസികളെ വിമാനത്തില്‍ തിരികെ കൊണ്ടുവരുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് കേരളം മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ ശ്ലാഘനീയമാണെന്ന് വിദേശ കാര്യ മന്ത്രാലയം. സെക്രട്ടറി സഞ്ജയ് ഭട്ടാചര്യ അയച്ച കത്തിലാണ് കേരളത്തിന്റെ നിലപാടിനെ അഭിനന്ദിക്കുന്നത്.  

മടങ്ങി വരുന്ന പ്രവാസികള്‍ക്ക് എന്‍ 95 മാസ്‌ക്ക്, ഫേസ് ഷീല്‍ഡ്, കൈയുറകള്‍ തുടങ്ങിയവ ഉറപ്പാക്കുവാന്‍ എയര്‍ ലൈനുകളോട് കേരളത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. ഗള്‍ഫിലെ എംബസികള്‍ക്ക് കേരളത്തിന്റെ നിര്‍ദ്ദേശങ്ങള്‍ വിദേശകാര്യ മന്ത്രാലയം തന്നെ കൈമാറും. വന്ദേ ഭാരത് മിഷന്‍ ഫ്‌ലൈറ്റുകളുടെ സുഗമമായ നടത്തിപ്പിന് ഈ നിര്‍ദ്ദേശങ്ങള്‍ മുതല്‍ക്കൂട്ടാവും എന്നും അദ്ദേഹം കേരളാ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേഹ്ത്തയ്ക്ക് അയച്ച കത്തില്‍ പറയുന്നു.


post

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് യു.എന്‍. അംഗീകാരം

23rd of June 2020

ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സര്‍വീസ് ദിനത്തോടനുബന്ധിച്ച് (ജൂണ്‍ 23) കോവിഡ്-19 മഹാമാരി പ്രതിരോധത്തിനായി മികച്ച സേവനം നടത്തിയവരെ ആദരിക്കുന്നതിനായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെയും ജനറല്‍ അസംബ്ലി പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം. കോവിഡ് മഹാമാരി ഫലപ്രദമായി പ്രതിരോധിക്കാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ നിന്നുമുള്ള നിര്‍ണായക പങ്ക് വഹിച്ച മുന്‍നിര പ്രതിനിധികളെയാണ് പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചത്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരോടൊപ്പം വെര്‍ച്വല്‍ ഓണ്‍ലൈന്‍ ഇവന്റിലും പാനല്‍ ചര്‍ച്ചയിലും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും പങ്കെടുത്തു. കോവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച ഫലപ്രദമായ നടപടികള്‍ എന്ന വിഷയം ആസ്പദമാക്കി സംസാരിക്കാനുള്ള അവസരവുമുണ്ടായി. മഹാമാരിയും പൊതുസേവനവും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പാനല്‍ ചര്‍ച്ചയിലും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പങ്കെടുത്തു.

യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ജനറല്‍ അസംബ്ലി പ്രസിഡന്റ് ടിജ്ജനി മുഹമ്മദ്ബന്ദെ, എത്യോപ്യ പ്രസിഡന്റ് സഹ്‌ലെ വര്‍ക്ക് സ്യൂഡെ, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, യു.എന്‍. സാമ്പത്തിക, സാമൂഹ്യകാര്യ അണ്ടര്‍ സെക്രട്ടറി ജനറല്‍ ലിയു ഷെന്‍മിന്‍, കൊറിയ ആഭ്യന്തര-സുരക്ഷാ മന്ത്രി ചിന്‍ യങ്, സഹ മന്ത്രി ഇന്‍ജെയ് ലീ, സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ലോകാരോഗ്യ സംഘടന ഹെല്‍ത്ത് വര്‍ക്ക്‌ഫോഴ്‌സ് വിഭാഗം ഡയറക്ടര്‍ ജിം കാമ്പ്‌ബെല്‍, ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് പ്രസിഡന്റ് അനറ്റി കെന്നഡി, പബ്ലിക് സര്‍വീസസ് ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി റോസ പവേനെല്ലി എന്നിവര്‍ക്കാണ് സംസാരിക്കാനുള്ള അവസരം ലഭിച്ചത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിപയുടെ അനുഭവങ്ങള്‍ നന്നായി സഹായിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിപാ കാലത്ത് തന്നെ ആവിഷ്‌ക്കരിച്ച സര്‍വയലന്‍സ് സംവിധാനവും വികേന്ദ്രീകൃത പൊതുജനാരോഗ്യ വിതരണ സംവിധാനവും വികസിപ്പിച്ചെടുത്തത്. നിപ സമയത്ത് ആദ്യ കേസിന് തൊട്ടുപിന്നാലെ നിപയാണെന്ന് കണ്ടെത്താനും ശക്തമായ പ്രതിരോധം ഒരുക്കാനും കൂടുതല്‍ ആളുകളിലേക്ക് പകരാതെ തടയാനും കഴിഞ്ഞു. മാത്രമല്ല 2018 ലും 2019 ലും ഉണ്ടായ രണ്ട് വലിയ പ്രളയത്തിലും ആരോഗ്യ മേഖല ശക്തമായി ഇടപെട്ടു. അതിലൂടെ പ്രളയകാല പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി തടയുന്നതിന് സാധിച്ചു. ഇത്തരം പകര്‍ച്ച വ്യാധികള്‍ ഉണ്ടാകുന്ന സമയത്ത് പൊതുജനാരോഗ്യ ഇടപെടലുകളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയോ പ്രവര്‍ത്തിക്കാന്‍ കാലതാമസമോ ഉണ്ടാകരുത് എന്ന അനുഭവ പാഠം ഞങ്ങള്‍ക്ക് ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ്-19 മഹാമാരി ചൈനയിലെ വുഹാനില്‍ പിടിപെട്ട സമയത്ത് തന്നെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളവും ശക്തമായ മുന്നൊരുക്കം നടത്തി. മുഴുവന്‍ നിരീക്ഷണ ശൃംഖലയും സജീവമാക്കി സ്‌ക്രീനിംഗ്, രോഗനിര്‍ണയം, പൊതുജനാരോഗ്യ ഇടപെടലുകള്‍ എന്നിവയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും എസ്ഒപികളും അന്താരാഷ്ട്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നടപ്പാക്കി.

ഒന്നാം ഘട്ടത്തില്‍ 3 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എല്ലാവരേയും ചികിത്സിച്ച് ഭേദമാക്കാനായി. വ്യാപനവും മരണനിരക്കും പൂജ്യമായിരുന്നു. രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും ശക്തമായ പ്രതിരോധമാണ് സൃഷ്ടിച്ചത്. അണുബാധയുടെ സാധ്യതയുള്ള ഉറവിടങ്ങള്‍ കണ്ടെത്തി നിരീക്ഷണം ശക്തമാക്കുക, സമൂഹത്തില്‍ വൈറസിന്റെ അളവ് കുറയ്ക്കുക, പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ക്കായി റിവേഴ്‌സ് ക്വാറന്റൈന്‍ എന്നിവ ഫലപ്രദമായി നടപ്പിലാക്കി. വൈറസിന്റെ കണ്ണി പൊട്ടിക്കാനായി കേരളം നടപ്പിലാക്കിയ ബ്രേക്ക് ദ ചെയിന് വലിയ സ്വീകാര്യത ലഭിച്ചു. ഈ മൂന്ന് പ്രധാന തന്ത്രങ്ങളിലൂടെ വൈറസിനെ ഫലപ്രദമായി തടയാനും സമ്പര്‍ക്ക വ്യാപനവും മരണനിരക്കും കുറയ്ക്കാന്‍ സാധിച്ചു. സമ്പര്‍ക്ക വ്യാപനം 12.5 ശതമാനത്തില്‍ താഴെയും മരണ നിരക്ക് 0.6 ശതമാനവും ആക്കാന്‍ സാധിച്ചു.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ദുര്‍ബലരുമായ ആളുകള്‍ക്കും നിയന്ത്രണ നടപടികളാല്‍ രോഗം ബാധിക്കില്ലെന്ന് ഉറപ്പാക്കി സാമൂഹ്യ സുരക്ഷ ശൃംഖല ശക്തിപ്പെടുത്തി. അങ്ങനെ വണ്‍ വേള്‍ഡ് വണ്‍ ഹെല്‍ത്ത് എന്ന ആശയം പ്രാവര്‍ത്തികമാക്കിയതായും മന്ത്രി വ്യക്തമാക്കി.


post

കേരളത്തിന്റെ കൊറോണ പോരാട്ടം മാതൃകാപരം: ദ ഹിന്ദു മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ്എന്‍. റാം

1st of June 2020

'ദ ഹിന്ദു' മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് കേരളത്തിന്റെ കൊറോണ പോരാട്ടത്തെക്കുറിച്ച് വിവരിക്കുന്നു 

ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയിലാണ്ടുനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിസന്ധി തരണം ചെയ്യാന്‍ ഓരോ പ്രദേശത്തേയും സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നടപടികള്‍ക്കാണ് പ്രാധാന്യം. അങ്ങനെ നോക്കുമ്പോള്‍ കേരള സര്‍ക്കാരിന് ലോകമെമ്പാടും നിന്ന് വന്‍ സ്വീകാര്യത ലഭിച്ചതായി കാണാം.

കൊറോണക്കെതിരേ കേരള സര്‍ക്കാരും കേരള ജനതയും നടത്തുന്ന പോരാട്ടത്തില്‍ ഏതൊരു ഇന്ത്യക്കാരനും അഭിമാനംകൊള്ളാം. ഇവിടെ രാഷ്ട്രീയമോ പ്രത്യയശാസ്ത്രമോ ഒന്നും കടമ്പയാകേണ്ടതില്ല. കൊറോണ പ്രതിസന്ധി നേരിടുന്നതില്‍ ' കേരള മോഡൽ' ഉണ്ടെന്ന് സംസ്ഥാനം അവകാശപ്പെടുന്നില്ല. എന്നാല്‍ വിയറ്റ്നാം, ചൈന, ദക്ഷിണ കൊറിയ, ന്യൂസിലാന്റ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങള്‍ക്ക് സമാനമായ പ്രവര്‍ത്തനമാണ് കേരളത്തിലും നടക്കുന്നത് എന്ന് പറയാം. ഇതാണ് കേരളത്തെ ലോകജന ശ്രദ്ധയില്‍ കൊണ്ടുവന്നത്. കേരളത്തിന്റെ മാതൃകാപരമായ പ്രതികരണത്തിൽ നിന്ന് നല്ല പാഠങ്ങൾ പഠിക്കാനുണ്ട്. ദി ഗാർഡിയൻ, ദി വാഷിംഗ്ടൺ പോസ്റ്റ്, ബിബിസി എന്നിവയുൾപ്പെടെയുള്ള വാർത്താ മാധ്യമങ്ങൾ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. 

ഇന്ത്യയിൽ ആദ്യമായി കോവിഡ് -19 കേസ് രേഖപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. ആദ്യമൊക്കെ കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ മുന്‍ നിരയില്‍ ആയിരുന്നു. ഈ വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാര്‍ സമയം ഒട്ടും പാഴാക്കാതെ നിശ്ചയദാര്‍ഢ്യത്തോടെ അവശ്യ നടപടികള്‍ കൈക്കൊണ്ടു. പഴുതടച്ച ആരോഗ്യ സംരക്ഷണ മാര്‍ഗരേഖയാണ് സംസ്ഥാനം സ്വീകരിച്ചത്. ഇതോടൊപ്പം കോവിഡ് മൂലമുള്ള പ്രതിസന്ധി നേരിടാൻ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചു. ഈ കാലയളവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുകയും കേരളത്തില്‍ അത് താഴേക്ക് പോയതായും കാണാം. കോവിഡ് മരണനിരക്ക് പിടിച്ചുകെട്ടുന്നതിലും കേരളം വിജയം കണ്ടു. 

കേരള സര്‍ക്കാര്‍ ജനങ്ങൾക്ക് നാല് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. കേരളത്തിൽ ഉള്ള സുഹൃത്തുക്കളുമായി സംസാരിച്ചപ്പോള്‍ ഈ നാല് വാഗ്ദാനങ്ങളും സുതാര്യതയോടെ പാലിക്കപ്പെട്ടുവെന്ന് അറിയാൻ കഴിഞ്ഞു. സംസ്ഥാനത്ത് ആരും തന്നെ പട്ടിണി കിടക്കേണ്ടി വരില്ല എന്നതായിരുന്നു ഇതിൽ ആദ്യത്തേത്. സർക്കാരിന്റെ എല്ലാ വിഭാഗങ്ങളും ഈ വാഗ്ദാനം നിറവേറ്റുന്നതിന് കഠിനമായി പരിശ്രമിച്ചു. അതോടൊപ്പം ജനങ്ങൾക്ക് ഭക്ഷണവും മറ്റ് അത്യാവശ്യ വസ്തുക്കളും ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്താൻ സന്നദ്ധ പ്രവർത്തകരെയും രംഗത്തിറക്കി. സംരക്ഷണം ഇല്ലാതെ ആരും കഷ്ടതയനുഭവിക്കില്ല എന്നതാണ് രണ്ടാമത്തെ വാഗ്ദാനം. ഭീതി ഇല്ലാതെ കയറിക്കിടക്കാന്‍ ഒരിടം ഒരുക്കുന്നതിലും സര്‍ക്കാര്‍ വിജയം കണ്ടു. സംസ്ഥാനത്ത് ഉള്ള അതിഥി തൊഴിലാളികള്‍ക്കെല്ലാം  സംരക്ഷണം നല്‍കിയ രീതി മറ്റ് സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിനും മാതൃകയാണ്.

ആരോഗ്യകാര്യം ആണ് മൂന്നാം വാഗ്ദാനം. ചികിത്സ തേടി എത്തുന്നവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതായിരുന്നു അത്. ലോകാരോഗ്യസംഘടനയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് കോവിഡ് പരിശോധന, ഐസോലേഷന്‍, കോണ്ടാക്റ്റ് ട്രാക്കിംഗ് എന്നിവ നടത്തി. സൗജന്യ ചികിത്സ നല്‍കുക എന്നത് കേരളം സ്വീകരിച്ച മികച്ച മാര്‍ഗമാണ്. 

കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യനാളുകളിൽ തന്നെ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കിയത് ഗുണം ചെയതു. കേസുകളുടെ എണ്ണം കുറഞ്ഞതോ കൈകാര്യം ചെയ്യാവുന്നതോവായി നിലനിർത്താൻ കഴിഞ്ഞുവെന്നത് ഇതിന് തെളിവാണ്. കേരളത്തിന്റെ പരിശോധനാ നിരക്ക് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍  വളരെ ഉയർന്നതാണെന്നത് രേഖപ്പെടുത്തുന്നുണ്ട്.നാലാമതായി, വാര്‍ത്തകളും അറിയിപ്പുകളും തടസ്സംകൂടാതെ അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നു എന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ദൈനംദിന അവലോകനവും സർക്കാർ ജനങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തുന്നതും ജനങ്ങളുമായി നല്ല ബന്ധം നിലനിർത്താൻ സഹായകമായി. 

കേരളം ജാഗ്രത പുലര്‍ത്തുന്നതില്‍ വിജയിച്ചു. ഇപ്പോൾ വിദേശത്ത് നിന്ന്, പ്രത്യേകിച്ച് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നും, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ധാരാളം പ്രവാസി മലയാളികൾ മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അമിതാത്മവിശ്വാസം വേണ്ടെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയുന്നു. ഇത് അലംഭാവത്തിനുള്ള സമയമല്ല. സാമൂഹിക അകലം തുടര്‍ന്നും പാലിക്കേണ്ടതുണ്ട്. ലോക് ഡൗണ്‍ നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെടുന്നുണ്ട്. ഇത് ഉണ്ടാകാന്‍ പാടില്ല. നിലവിലുള്ള സാഹചര്യം നേരിടുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ ഈ വെല്ലുവിളിയെ നേരിടാനും മറികടക്കാനും സർക്കാരും ജനങ്ങളും തയ്യാറാണ് എന്നതിൽ സംശയമില്ലെന്ന ശുഭാപ്തി വിശ്വാസം മുഖ്യമന്ത്രി പങ്കുവയ്ക്കുന്നു.

കേരളാ കോളിങില്‍ വന്ന ലേഖനം വായിക്കാം: (പേജ് നമ്പര്‍ 9-10) - keralabattlescovid.in/pdf/KC_May2020-1591037056.pdf


post

കേരളത്തിൽ നിന്നുള്ള കോവിഡ് പ്രതിരോധ പാഠങ്ങൾ - www.dawn.com

18th of May 2020

ലോകമെമ്പാടുമുളള കോവിഡ് 19 പകര്‍ച്ചവ്യാധിയെക്കുറിച്ച് വ്യത്യസ്തരം പ്രതികരണങ്ങളാണ് ഉയര്‍ന്നുവരുന്നത്. അതില്‍ വേറിട്ടുനില്‍ക്കുന്ന രീതിയിലാണ് ഇന്ത്യന്‍ സംസാഥാനമായ കേരളത്തില്‍ നിന്നും കേള്‍ക്കുന്നത്. കേരളത്തിന്റെ സാമൂഹ്യ-ജനാധിപത്യ-ജനക്ഷേമ പ്രതിബദ്ധ നേരത്തെതന്നെ പ്രസിദ്ധമാണ്. കേരളത്തിന്റെ ആരോഗ്യരംഗത്തെകുറിച്ച് പാകിസ്ഥാന്‍ പത്രമായ ഡോണ്‍.കോമില്‍ ഉമെയിര്‍ ജാവേദ് എഴുതിയിരിക്കുന്നു.

വാർത്തയുടെ ലിങ്ക് : https://www.dawn.com/news/1557940/lessons-from-kerala
വാർത്തയുടെ പിഡിഎഫ് രൂപം : ലെസൺ ഫ്രം കേരള


post

കോവിഡ് പ്രതിരോധത്തിലെ കേരളമാതൃക: ബിബിസിയുടെ അതിഥിയായി ശൈലജ ടീച്ചർ

18th of May 2020

കോവിഡിനെതിരായ പോരാട്ടത്തിൽ വികസിത രാജ്യങ്ങളെപോലും അദ്ഭുതപ്പെടുത്തുന്ന കേരളത്തിൻ്റെ മുന്നേറ്റം ബിബിസിയിലൂടെ പങ്കുവെച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ. ബിബിസി വേള്‍ഡ് ന്യൂസില്‍ അതിഥിയായെത്തിയാണ് ശൈലജ ടീച്ചർ കേരളത്തിന്റെ കൊറോണ പ്രതിരോധ രീതികളെക്കുറിച്ച് വിവരിച്ചത്.

സംസ്ഥാനത്ത് കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നത് വരെ കാത്തുനില്‍ക്കാതെ ആവശ്യമായ മുന്നൊരുക്കങ്ങളും പ്രതിരോധ നടപടികളും സ്വീകരിച്ചിരുന്നു. ഇങ്ങനെ ആണ് രോഗബാധിതകരുടെ എണ്ണവും മരണ നിരക്കും കുറച്ചുനിര്‍ത്താനായതെന്ന് ആരോഗ്യമന്ത്രി ബിബിസിയോട് പറഞ്ഞു. കൂടുതൽ പേര്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ വിമാനത്താവളം, ചെക്ക് പോസ്റ്റുകള്‍, സീ പോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ വച്ച് തന്നെ പരിശോധന നടത്തി. വൈറസ്‌ ബാധ ഉണ്ട് എന്ന് സംശയിക്കുന്നവരെ അവിടെ നിന്നും നേരിട്ട് ആശുപത്രിയിലേക്ക് മാറ്റുകയും ചികില്‍സ നല്‍കുകയും ചെയ്യുന്നു. മറ്റുള്ളവരെ എല്ലാം ഹോം ക്വാറന്റൈനിൽ അയക്കുകയും ചെയ്യുന്നത് വഴി രോഗവ്യാപനം കുറയ്ക്കാനാകുന്നു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നാല് വര്‍ഷമായി ആര്‍ദ്രം പദ്ധതിക്ക് കീഴില്‍ ആരോഗ്യ മേഖലയില്‍ കാര്യമായ മുന്നേറ്റങ്ങള്‍ നടത്താനായി. താഴെതട്ടില്‍ ഉള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ പോലും മികച്ച സേവനം ആണ് ലഭ്യമാക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ മികച്ച രീതിയില്‍ ഉള്ള കൊറോണ പ്രതിരോധം ലോകമാകെ ഇന്ന്‌ ചർച്ചാ വിഷയമാണ്. അടുത്തിടെ ദ ഗാര്‍ഡിയനിലും എക്കണോമിസ്റ്റിലും കേരള മോഡൽ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയെ വീഡിയോ കോള്‍ വഴി ബിബിസി അതിഥിയായി ക്ഷണിച്ചത്. 


post

കോവിഡ് -19: പൊതു ആസൂത്രണവും നിക്ഷേപവും കേരളത്തിന്റെ വിജയത്തിന് അടിവരയിടുന്നു -...

16th of May 2020

35 മില്യന്‍ നിവാസികളുളള കേരളത്തില്‍ കോവിഡ് മഹാമാരി അടങ്ങിയിരിക്കുന്നതിന്റെ പിന്നിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് വെനിസ്വലേ മാധ്യമം അബ്രില്‍ എഴുതിയിരിക്കുന്നത്. അസുഖം പിടിച്ചു നിര്‍ത്തുന്നതിനപ്പുറം ജനജീവിതം മുന്നോട്ട് പോകുന്നതിനെക്കുറിച്ചും ലേഖനത്തില്‍ പ്രതിപാദിക്കുന്നു.

വാർത്തയുടെ ലിങ്ക് : https://www.abrilabril.pt/internacional/covid-19-planeamento-e-investimento-publico-na-base-do-exito-de-kerala
വാർത്തയുടെ പിഡിഎഫ് രൂപം : അബ്രില്‍


post

ആരോഗ്യ മന്ത്രിയെ പ്രകീര്‍ത്തിച്ച് ദ ഗാർഡിയൻ

16th of May 2020

ജനസംഖ്യ 35 ദശലക്ഷം, കോവിഡ് 19 ബാധിച്ചവർ 524, മരണം നാല്, സമൂഹ വ്യാപനം ഇല്ല. കൊറോണ വൈറസ് സംബന്ധിച്ച് കേരളത്തിലെ കണക്ക് വിവരങ്ങളാണിത്. കേരളത്തിൽ കൊറോണയെ പിടിച്ചുകെട്ടി നിർത്തുന്നതിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ മിടുക്ക് അന്താരാഷ്ട്ര മാധ്യമമായ ദ ഗാർഡിയൻ വിവരിച്ചുതുടങ്ങുന്നത് ഇങ്ങനെയാണ്. കൊറോണയുടെ കൊലയാളി, റോക്ക് സ്റ്റാർ ആരോഗ്യമന്ത്രി എന്നീ പേരുകളിലാണ് 63 കാരിയായ കെ കെ ശൈലജ ടീച്ചർ ഇപ്പോൾ അറിയപ്പെടുന്നത്. കൊറോണയെ നേരിടാൻ ആരോഗ്യ വകുപ്പ് മന്ത്രി എന്ന നിലയിൽ ടീച്ചർ കൈക്കൊണ്ട നടപടികളെ ലേഖിക ലോറ സ്പിന്നി വിശദീകരിക്കുന്നു.

കൊറോണക്ക് മുമ്പ് തന്നെ ആരോഗ്യ മന്ത്രി എന്ന നിലയില്‍ ശൈലജ ടീച്ചറുടെ പ്രവര്‍ത്തന മികവ് രാജ്യം കണ്ടതാണ്. 2018 നിപ വൈറസ് ബാധയെ പിടിച്ചു കെട്ടുന്നതില്‍ മന്ത്രിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. നിപ പ്രഭവകേന്ദ്രത്തില്‍ നേരിട്ട് എത്തിയാണ് മന്ത്രി ആവശ്യമായ നടപടികള്‍ കൈക്കൊണ്ടത്. കൊറോണ രാജ്യത്ത് എത്തും മുമ്പേ ശൈലജ ടീച്ചര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലും ഇത്തരം ഒരു വൈറസിന്റെ സാന്നിധ്യം ഉണ്ടായേക്കാം എന്ന ദീർഘവീക്ഷണത്തോടെ റാപ്പിഡ് റെസ്പോൺസ് ടീം വിളിച്ചുകൂട്ടുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതോടനുബന്ധിച്ച് മൂന്ന് ദിവസത്തിനകം എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറക്കുകയും ചെയ്തു. ഇത്രയും മുന്നൊരുക്കം നടത്തിയ ശേഷമാണ് രാജ്യത്തെ ആദ്യ കോവിഡ് കേസ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചികില്‍സ, ക്വാറന്റൈൻ, ഐസോലേഷന്‍ എന്നീ നടപടികള്‍ സ്വീകരിച്ച് കൊറോണയെ തോല്പിച്ചു.

ഇപ്പോൾ കേരളം നേരിടുന്നത് രണ്ടാം ഘട്ടം ആണ്. ഇക്കാലയളവിലാണ് വൈറസ് വ്യാപനം വര്‍ദ്ധിച്ചത്. എന്നിരുന്നാലും സമയോചിതമായ ഇടപെടലിലൂടെ കേരളത്തില്‍ മരണ നിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞതായി ദ ഗാർഡിയൻ ചൂണ്ടിക്കാട്ടുന്നു. യുകെ, അമേരിക്ക എന്നീ വികസിത രാജ്യങ്ങളിലെ ജനസംഖ്യയും ജിഡിപിയുമടക്കം താരതമ്യം ചെയ്താണ് ദ ഗാർഡിയൻ കേരളത്തിലെ നേട്ടം എടുത്തു പറയുന്നത്. 35 ദശലക്ഷം ജനസംഖ്യയും 2,200 പൗണ്ട് ജിഡിപിയും വരുന്ന കേരളത്തില്‍ നാല് മരണങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയതത്. ഇരട്ടി ജനസംഖ്യയും 33,100 ജിഡിപിയും ഉള്ള യുകെയില്‍ മരണം 40,000 കടന്നവുവെന്നും 10 മടങ്ങ് ജനസംഖ്യയും 51,000 പൗണ്ട് ജിഡിപിയും ഉള്ള അമേരിക്കയില്‍ മരണം 82,000 കടന്നുവെന്നും മാധ്യമം എടുത്തുപറയുന്നു. ഇരു രാജ്യങ്ങളും സമൂഹ വ്യാപനം അനിയന്ത്രിതമായി. 

കോറോണക്കെതിരേ പോരാടാന്‍ കേരളത്തിന് പ്രാപ്തി കൈവന്നത് താഴെ തട്ട് മുതൽ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളാണ്. ആരോഗ്യ മേഖലയിലുണ്ടാക്കിയെടുത്ത വികസനം ആണ് ഇതിന്‌ മുതൽകൂട്ട്. കേരളത്തിലെ ഏതൊരു ഗ്രാമത്തിലും പ്രാഥമിക ആരോഗ്യ കേന്ദ്രം കാണാനാകും. മികച്ച ചികിത്സ ഉറപ്പാക്കാന്‍ 10 മെഡിക്കൽ കോളേജുകളും. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ ശിശു മരണ നിരക്ക് കുറവും കേരളത്തിൽ ആണ്.

കൊറോണ രണ്ടാം വരവ് നടത്തിയപ്പോള്‍ തന്നെ ഓരോ ജില്ലയിലും രണ്ട് ആശുപത്രികള്‍ വീതം കൊറോണ ചികിത്സക്ക് വേണ്ടി  പ്രത്യേകം സജ്ജമാക്കി. ഇതോടൊപ്പം എല്ലാ മെഡിക്കല്‍ കോളേജുകളിലും 500 കിടക്കകള്‍ കൊറോണ ബാധിതര്‍ക്കായി മാറ്റി വച്ചു. ജനങ്ങള്‍ക്കിടയില്‍ സാമൂഹിക അകലം, ആണു നശീകരണം, സോപ്പ്, ഹാന്‍ഡ് വാഷ്, സാനിറ്റൈസർ, മാസ്ക് എന്നിവയുടെ ഉപയോഗം ഉറപ്പ് വരുത്തി. വൈറസ് ബാധ സംശയിക്കുന്നവരെ ക്വാറന്റൈനിലും രോഗം സ്ഥിരീകരിച്ചവരെ ഐസോലേഷനിലും നിർത്തി പരിചരണവും ചികില്‍സയും നല്‍കി. ഇതെല്ലാം ആണ് സംസ്ഥാനത്തെ പ്രതിരോധത്തിന്റെ മുന്‍ നിരയില്‍ നിര്‍ത്തുന്നതെന്ന് ശൈലജ ടീച്ചർ പറയുന്നു.

ദ ഗാർഡിയൻ ലേഖനം വായിക്കാം: https://www.theguardian.com/world/2020/may/14/the-coronavirus-slayer-how-keralas-rock-star-health-minister-helped-save-it-from-covid-19


post

എന്തുകൊണ്ടാണ് ‘കേരള മോഡൽ’ കോവിഡ് 19നെതിരെ വൻവിജയമായത് - ഒപീനിയൻ

14th of May 2020

ഇന്ത്യയില്‍ ഏറ്റവും അധികം സാക്ഷരതയുളള കേരളത്തിലാണ് ശക്തമായ സാമൂഹ്യക്ഷേമവും, സ്ത്രീശാക്തീകരണവും കുറഞ്ഞ ജനന നിരക്കും ഉളളത്. കേരളത്തില്‍ പട്ടിണിയോ, യാചകരോ ഇല്ലെന്നും ലേഖകന്‍ പറയുന്നു. എന്തുകൊണ്ട് 'കേരള മോഡല്‍' എന്നതിനെകുറിച്ച് കേരളത്തില്‍ നിന്നുളള ലോക്‌സഭ എം.പി ഡോ ശശി തരൂര്‍ ഗള്‍ഫ് ന്യൂസിനോട് പറയുന്നു.

വാർത്തയുടെ ലിങ്ക് : https://gulfnews.com/opinion/op-eds/why-kerala-model-is-a-huge-success-against-covid-19-1.71491041
വാർത്തയുടെ പിഡിഎഫ് രൂപം : ഗൾഫ് ന്യൂസ്


post

കൊറോണ വൈറസ് സ്ലേയർ! കോവിഡ് -19 ൽ നിന്ന് രക്ഷിക്കാൻ കേരളത്തിലെ റോക്ക് സ്റ്റാർ...

14th of May 2020

ചൈനയിലെ വുഹാനില്‍ കൊറോണ ബാധിതരെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ ഇന്ത്യയിലെ കൊച്ചു സംസ്ഥാനമായ കേരളത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ തയ്യാറെടുപ്പ് ആരംഭിച്ചിരുന്നു. യു.എസ് മാധ്യമമായ 'ദി ഗാര്‍ഡിയന്‍' കേരള ആരോഗ്യമന്ത്രി ശ്രീ കെ.കെ ഷൈലജയുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

വാർത്തയുടെ ലിങ്ക് : https://www.theguardian.com/world/2020/may/14/the-coronavirus-slayer-how-keralas-rock-star-health-minister-helped-save-it-from-covid-19
വാർത്തയുടെ പിഡിഎഫ് രൂപം : ദ ഗാഡിയൻ 


post

സാമൂഹ്യ മേഖലകളിലെ കേരളത്തിന്റെ നിക്ഷേപം കോവിഡ് -19 പോരാട്ടത്തെ സഹായിക്കുന്നു - ദ...

13th of May 2020

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പൊതുജനാരോഗ്യ സംവിധാനത്തിനുമാണ് കേരളത്തിലെ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലവത്തായി മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ അംഗീകാരം നല്‍കേണ്ടത്. കേരളത്തെ ലോകപ്രശസ്തിയിലേക്ക് നയിച്ചത് ഇവരുടെ പ്രവര്‍ത്തനങ്ങളാണ്. കേരളം ഇന്ന് ലോകചര്‍ച്ചയില്‍ ഇടം പിടിച്ചിരിക്കുകയാണ്. മുഖ്യമന്തിയുടെ ദൃശ്യമാധ്യമ ഉപദേഷ്ടാവും കൈരളി ടിവി എം.ഡിയുമായ ജോണ്‍ ബ്രിട്ടാസ് എഴുതുന്നു.

വാർത്തയുടെ ലിങ്ക് : https://indianexpress.com/article/opinion/columns/kerala-coronavirus-cases-deaths-tests-kasargod-model-john-brittas-6407024/
വാർത്തയുടെ പിഡിഎഫ് രൂപം: ദ ഇന്ത്യൻ എക്‌സ്പ്രസ് 


post

കോവിഡ് -19 മഹാമാരിയെ നേരിടാൻ കേരളം പൊരുതുന്നു - ദ ഇന്ത്യൻ എക്‌സ്പ്രസ്

10th of May 2020

നിപ്പയ്ക്കും പ്രളയത്തിനും ശേഷം കോവിഡ് 19 വൈറസ് ബാധ വ്യാപകമാകുമ്പോള്‍ കേരളത്തിന്റെ ആരോഗ്യവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയമായി വിലയിരുത്തുകയാണ് ലേഖകന്‍. ആരോഗ്യവിദ്ധനും പ്രൊഫസറും കൂടിയായ വി രാമന്‍കുട്ടി കേരളത്തിന്റെ ആരോഗ്യമേഖലയെ വിലയിരുത്തുന്നു.

വാർത്തയുടെ ലിങ്ക് : https://indianexpress.com/article/opinion/columns/kerala-coronavirus-success-health-infrastructure-v-ramankutty-6402315/
വാർത്തയുടെ പിഡിഎഫ് രൂപം: ദ ഇന്ത്യൻ എക്‌സ്പ്രസ്


post

കേരളം എങ്ങനെ കോവിഡിനെ തടഞ്ഞു നിര്‍ത്തി ? ' ദ എക്കണോമിസ്റ്റ്' പറയുന്നു

9th of May 2020

കോവിഡ് 19 മഹാമാരിയെ കേരളം നേരിടുന്ന രീതി രാജ്യാന്തരതലത്തില്‍ മാധ്യമങ്ങളുടെയും അക്കാദമിക്കുകളുടെയും ശ്രദ്ധയും ആദരവും തുടക്കം മുതല്‍ നേടുന്നുണ്ട്. ഏറ്റവും ഒടുവില്‍ പ്രശസ്തമായ എക്കണോമിസ്റ്റ് വാരികയാണ് കേരളം കുറഞ്ഞ ആഘാതങ്ങള്‍ നേരിട്ടുകൊണ്ട് കോവിഡിനെ അമര്‍ച്ച ചെയ്തത് എങ്ങനെയെന്ന് ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ഏഷ്യന്‍ രാജ്യമായ വിയറ്റ്‌നാമുമായുള്ള സാദൃശ്യവും അവര്‍ എടുത്തുപറയുന്നു.

ജനുവരിയില്‍ രാജ്യത്തെ ആദ്യ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിൽ ആണ്‌. കോവിഡ് പ്രഭവപ്രദേശമായ ചൈനയിലെ വുഹാനില്‍ നിന്നും എത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളിലാണ് വൈറസ് കണ്ടെത്തിയത്‌. മാർച്ച് 24 ന് രാജ്യ വ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോള്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കേരളം അഞ്ചാം സ്ഥാനത്ത് ആയിരുന്നു. എന്നാൽ ആറ് ആഴ്ച്ചത്തെ പോരാട്ടത്തിന് ശേഷം കേരളത്തിന്‌ 16 ാം സ്ഥാനത്തേക്ക് മാറാൻ കഴിഞ്ഞു. രാജ്യത്ത് കോവിഡ് ബാധ 71 മടങ്ങ് ആയി വര്‍ദ്ധിച്ചപ്പോള്‍ കേരളത്തില്‍ അത് മൂന്നില്‍ രണ്ട് ആയി ചുരുങ്ങുകയാണുണ്ടായത്. ഇതുവരെ നാല് പേരുടെ ജീവന്‍ മാത്രം ആണ് രക്ഷിക്കാന്‍ കഴിയാതെ പോയത്. 35 ദശലക്ഷം മലയാളികള്‍ ആണ് വിദേശ രാജ്യങ്ങളില്‍ കഴിയുന്നത്. ജന്മനാട്ടിലെ മരണ നിരക്കുമായി താരതമ്യം ചെയ്താല്‍ 20 മടങ്ങിലധികം മലയാളികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ വച്ച് ജീവൻ നഷ്ടപ്പെട്ടതായി കാണാം. 2018 ല്‍ 21 മരണങ്ങള്‍ കണ്ട നിപയെ, അടച്ചിടല്‍ നടപ്പാക്കിയും നിരന്തരമായി രോഗികളുമായി സമ്പര്‍ക്കമുള്ളവരെ പിന്തുടര്‍ന്നും രോഗവാഹക ശേഷിയുള്ളവരെ ക്വാറന്റൈനിലാക്കിയും, ഒരുമാസത്തിനുള്ളില്‍ പിടിച്ചുകെട്ടിയ കേരളം അതേ ലളിതമായ മാര്‍ഗങ്ങള്‍ അവലംബിച്ചാണ് കോവിഡിനെതിരെയുള്ള പോരാട്ടത്തിലും തിളക്കമാര്‍ന്ന ഫലം നേടിയതെന്ന് എക്കണോമിസ്റ്റ് പറയുന്നു.

വിയറ്റ്‌നാമിലെന്നപോലെ ജനങ്ങളെ ബോധവത്കരിക്കുന്നതില്‍ ഊര്‍ജസ്വലമായ പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാരും നടത്തിയത്. വൈകിട്ടുള്ള മുഖ്യമന്ത്രിയുടെ പ്രചോദനം പകരുന്ന വാക്കുകള്‍ മുതല്‍ ഗ്രാമതലത്തില്‍പോലുമുള്ള കൈകഴുകല്‍ സംവിധാനങ്ങളില്‍ വരെ ഇത് കാണാം. കേസുകള്‍ നിരീക്ഷിക്കുന്ന കാര്യത്തിലും ആരോഗ്യസംവിധാനത്തെ തയാറാക്കുന്നതിലും പ്രകടമാക്കിയ കാര്യക്ഷമതയ്ക്കുപുറമെ മഹാമാരിയാല്‍ ബാധിക്കപ്പെട്ടവരോടുള്ള സഹാനുഭുതിക്കും കാരുണ്യത്തിനും ഊന്നല്‍ നല്‍കി. ക്വാറന്റൈന്‍ ചെയ്യപ്പെട്ട ഒരുലക്ഷത്തിലധികം വരുന്നവര്‍ക്ക് ഭക്ഷണവും ചികിത്സയും മുടങ്ങുന്നില്ലെന്നു മാത്രമല്ല, അവര്‍ ഒറ്റപ്പെടുന്നില്ലെന്നും സര്‍ക്കാര്‍ ഉറപ്പുവരുത്തി. ആയിരക്കണക്കിന് വീടുകളില്‍ സൗജന്യഭക്ഷണം വിതരണം ചെയ്തു. ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍ക്കും പ്രത്യേക പരിഗണന നല്‍കി. സംസ്ഥാനം ഇപ്പൊൾ പ്രവാസികളുടെ വന്‍തോതിലുള്ള മടങ്ങിവരവിനായി തയാറെടുക്കുകയാണ്. വിയറ്റ്‌നാമിനെന്നപോലെ അപകടം ഒഴിഞ്ഞിട്ടില്ലെന്ന സൂക്ഷ്മബോധ്യം കേരളത്തിനുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.

ദ എക്കണോമിസ്റ്റ് വാർത്തയുടെ ലിങ്ക് : The Economist


post

കൊറോണ വൈറസ് പ്രതിസന്ധിയെ കേരളം ലഘൂകരിച്ച അഞ്ച് മാർഗ്ഗങ്ങൾ - ദ മിന്റ്

2nd of March 2020

ഇന്ത്യയില്‍ ആദ്യമായി കേവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. ചൈനയിലെ വുഹാനില്‍ നിന്നും കേരളത്തിലെത്തിയ മെഡിസിന്‍ വിദ്യാര്‍ത്ഥിക്കാണ് രോഗം പിടിപ്പെട്ടത്. കേരളത്തിലെ കോഴിക്കോട് ജില്ലയില്‍ പൊട്ടിപുറപ്പെട്ട നിപ്പ വൈറസിനെ തുരത്തിയ പരിചയസമ്പത്തില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ കേരളത്തില്‍ നിന്നും കോവിഡ് 19നെ തുരത്താനായത്.

വാർത്തയുടെ ലിങ്ക് : https://www.livemint.com/news/india/five-ways-kerala-mitigated-the-coronavirus-crisis-11583165651726.html
വാർത്തയുടെ പിഡിഎഫ് രൂപം : ദ മിന്റ്